ആയങ്കി അകത്തായി; 'പന്തയ'ത്തിൽ പൊലീസ് ജയിച്ചു കൊച്ചി: നീണ്ട തിരച്ചിലിനൊടുവിൽ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പൊലീസ് പിടിയിലായി. ​കണ്ണൂരിൽ നിന്നാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളെ പിടികൂടിയത്. ​നേരത്തെ ജാമ്യത്തിലിറങ്ങിയ ശേഷം സോഷ്യൽ മീഡിയ വഴി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളികൾ മുഴക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന ഇയാൾക്കായി പൊലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു.