Kasaragod
യൂത്ത് ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
കാസർകോട് : ഭരണകൂടങ്ങളിൽ നിന്നുണ്ടാകുന്ന അനീതികളും നിരുത്തരവാദിത്തങ്ങളും ചോദ്യം ചെയ്യാൻ രാഷ്ട്രീയബോധ്യമുള്ള യുവത ഉയർത്തുന്ന ശബ്ദം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ എം.എൽ.എ.
യൂത്ത് ലീഗ് കാസർകോട് നിയോജക മണ്ഡലം കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, ട്രഷറർ പി.എം മുനീർ ഹാജി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.എ നെല്ലിക്കുന്ന്, മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, ട്രഷറർ കെ.ബി കുഞ്ഞാമു ഹാജി, സെക്രട്ടറി ടി.ഇ മുഖ്താർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, വൈസ് പ്രസിഡന്റുമാരായ എം.എ നജീബ്, ഹാരിസ് തായൽ, സെക്രട്ടറിമാരായ ഗോൾഡൻ റഹ്‌മാൻ, റഫീഖ് കേളോട്ട്, നൂറുദ്ധീൻ ബെളിഞ്ചം, നിയോജക മണ്ഡലം ട്രഷറർ പി.ബി ശഫീഖ്, വൈസ് പ്രസിഡന്റുമാരായ നൗഫൽ തായൽ, ഖലീൽ സിലോൺ, ശഫീഖ് പി.ബി.എസ്, സെക്രട്ടറിമാരായ ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, അർഷാദ് എതിർത്തോട്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, സലാം ചെർക്കള, ശംസുദ്ധീൻ കിന്നിംഗാർ, മാലിക്ക് ചെങ്കള, അജ്മൽ തളങ്കര, ഫിറോസ് അടുക്കത്ത്ബയൽ, മുസമ്മിൽ ഫിർദൗസ് നഗർ, അനസ് കണ്ടത്തിൽ, ഫൈസൽ ചെർക്കള, സാലിഹ് എം.ഡി, ശിഹാബ് കെ.ജെ, മൂസാ ബാസിത്ത്, കലന്തർ ഷാഫി, ജുനൈദ് പാറക്കെട്ട്, നവാസ് കുഞ്ചാർ, റഫീഖ് കൊളാരി, അൻവർ തുപ്പക്കൽ, റഫീഖ് കെ.എച്ച്, സിദ്ദീഖ് സി.എ നഗർ, ഹാഷിർ മൊയ്‌തീൻ, സിറാജ് ബദിയടുക്ക തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ : മുസമ്മിൽ ഫിർദൗസ് നഗർ (പ്രസിഡന്റ്), അനസ് എതിർത്തോട് (ജനറൽ സെക്രട്ടറി), അബ്ബാസ് മൊഗർ (ട്രഷറർ), ശിഹാബ് പാറക്കട്ട, മൂസാ ബാസിത്ത്, മൊയ്തു അറഫ, ഖലീൽ ശൈഖ്, അൻവർ തുപ്പക്കൽ (വൈസ് പ്രസിഡന്റുമാർ), നവാസ് കുഞ്ചാർ, റഹ്‌മാൻ പടിഞ്ഞാർ, ശരീഫ് ബി.എ, സത്താർ ഇ.ആർ, റഫീഖ് കെ.എച്ച് (ജോയിന്റ് സെക്രട്ടറിമാർ).
Comments (0)
Be the first to comment.
Leave a Comment