Kerala
മഴ കുറഞ്ഞു, കടൽ ശാന്തം; മീൻ നിറഞ്ഞ് മാർക്കറ്റുകൾ ഉണർന്നു
മഞ്ചേശ്വരം: ഒന്നര മാസത്തിലേറെ നീണ്ട ട്രോളിംഗ് നിരോധനം കഴിഞ്ഞ 31ന് അവസാനിച്ചുവെങ്കിലും ശക്തമായ മഴയും കടലാക്രമണവും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഒരാഴ്ചക്ക് ശേഷം മഴയ്ക്ക് നേടിയ ശമനവും കടലേറ്റം കുറഞ്ഞതും മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. ട്രോളിംഗ് കാലാവധിക്ക് ശേഷം ബോട്ടുകളും, തോണികളും കഴിഞ്ഞ ദിവസം തൊട്ട് കടലിൽ ഇറങ്ങിയതോടെ മത്സ്യങ്ങളുടെ വരവറിയിച്ചു. മീൻ മാർക്കറ്റുകൾ സജീവമായി.
മത്സ്യത്തൊഴിലാളികൾ ട്രോളിംഗ് നിരോധനം അവസാനിച്ച പിറ്റേദിവസം തന്നെ പ്രതീക്ഷകളോടെ വലിയ തയ്യാറെടുപ്പിലായിരുന്നു. ബോട്ടുകളും, വലകളുമെല്ലാം കേടുപാടുകൾ തീർത്തും, പുതിയത് വാങ്ങിച്ചും കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വെച്ചിരുന്നു. ഈ സീസണിൽ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷയും മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്നു.എന്നാൽ റെഡ് അലർട്ടും, കടലക്ഷോഭവും ആഴക്കടൽ മത്സ്യബന്ധനത്തെ സാരമായി ബാധിച്ചു.
ബോട്ടുകൾ കടലിൽ ഇറങ്ങിയതോടെ മീൻപിടുത്ത തുറമുഖങ്ങളും, മീൻ വില്പന ചന്തകളും സജീവമായി.തുടക്കം തന്നെ തരക്കേടില്ലാത്ത മീനുകളുടെ വരവറിയിച്ചു. അയില, മത്തി, ചെമ്മീൻ, പൊടിമീൻ എന്നിവ മത്സ്യ ചന്തകളിൽ യഥേഷ്ടം എത്തി. വിലയും കുറയുകയാണ്.
ഫോട്ടോ: മത്സ്യങ്ങളുടെ വരവറിയിച്ചതോടെ കാസർകോട് മാർക്കറ്റിൽ അനുഭവപ്പെട്ട തിരക്ക്.
Comments (0)
Be the first to comment.
Leave a Comment