Kasaragod
കാത്തിരിക്കാൻ വയ്യ; ഡ്രൈവിംഗ് ലൈസൻസിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു
By Site Administrator
August 8, 2026 5:17 PM
62 views

കാസർഗോഡ്.കാലം മാറി,ഇനി വണ്ടി ഇല്ലാതെ പറ്റില്ല,അത് ലോൺ എടുത്തായാലും സംഘടിപ്പിക്കും.ന്യൂജൻ പിള്ളേരും,യുവാക്കളും വാഹനപ്രേമികളായി മാറുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാൻ കഴിയുക.
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളിൽ മാറി മാറി വരുന്ന പരിഷ്കാരങ്ങളും,കാല താമസവും വാഹനപ്രേമികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.ജെൻസികളാണ് ഇതിൽ അസ്വസ്ഥർ. അവർക്ക് എല്ലാം പെട്ടെന്ന് വേണം. ഡിജിറ്റൽ യുഗത്തിൽ ലൈസൻസിനായി കാത്തിരിക്കാനൊന്നും അവർ തയ്യാറല്ല.അതിന് സമയവുമില്ല. തിരക്കുപിടിച്ചതാണ് യുവത്വവും,ജീവിതവും. അതിനായിട്ടാണ് ഡ്രൈവിംഗ് ടെസ്റ്റിനും, ലൈസൻസിനും അന്യസംസ്ഥാനങ്ങളെ ഇവർ ആശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് കേരളത്തിലേതിനെ അപേക്ഷിച്ച് ലളിതമാ ണെന്ന് വാഹന പ്രേമികൾ പറയുന്നുമുണ്ട്.
തമിഴ്നാട്,കർണാട,ക തെലുങ്കാന,ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള ലൈസൻസ് സ്വന്തമാക്കി 250 രൂപ പീസ് അടിച്ച് പിന്നീടത് കേരള ലൈസൻസാക്കി മാറ്റുകയാണ് വിദ്യാർത്ഥികളും, യുവാക്കളും ചെയ്യുന്നത്. ഇവരൊക്കെ അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും, വിദ്യാർത്ഥികളുമാ ണ്.ഇത് കാരണം സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് വലിയ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത്. ലൈസൻസിനായി യുവാക്കളും, വിദ്യാർത്ഥികളും അഡ്രസ്സ് നടക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, തൊഴിലെടുക്കുന്ന സ്ഥാപനങ്ങളുടെയുമാണ്.
അതേസമയം കേരളത്തിൽ നടപ്പിലാക്കിയ ഡ്രൈവിംഗ് ടെസ്റ്റുകളിലെ പരിഷ്കാരം കാലതാമസം ഒഴിവാക്കാനാ ണെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ മൂന്ന് മാസം കൊണ്ട് തീർപ്പാക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശവും.
അതിനിടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോരം കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമ്മാണം നടക്കുന്നതായി മോട്ടോർ വാഹന വകുപ്പിലെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വെള്ളരിക്കുണ്ട് സബ് ആർഡിഒ ഉദ്യോഗസ്ഥർ 17 കാരനിൽ നിന്ന് പിടിച്ചെടുത്ത ഡ്രൈവിംഗ് ലൈസൻസ് വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.2026 ജൂൺ രണ്ടിന് വെള്ളരിക്കുണ്ട് ആർഡിഒ ഓഫീസിൽ നിന്ന് അനുവദിച്ചതായി പറയുന്ന ലൈസൻസ് വ്യാജമാണെന്ന് അന്വേഷണത്തിലും തെളിഞ്ഞിട്ടുമുണ്ട്.17 കാരൻ പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി ചെറുപുഴയിൽ നിന്നാണ് ലൈസൻസ് കിട്ടിയതെന്ന് പറഞ്ഞു. ഇതോടെയാണ് മലയോര മേഖലയിലേക്ക് കൂടുതൽ അന്വേഷണം നടത്താൻ കാസർഗോഡ് എൻഫോഴ്സ്മെന്റ് സ്ക്വാർഡും, ആർടിഒയും തീരുമാനിച്ചിട്ടുള്ളത്.
Share this article:
Link copied!
Comments (0)
Be the first to comment.
Leave a Comment